പൊന്നാനി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ലുട്ടാപ്പി ഷമീമിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം, ലഹരി, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ലുട്ടാപ്പി ഷമീം. എസ്.ഐ ആർ.യു. അരുൺ, സി.പി.ഒമാരായ പ്രശാന്ത് കുമാർ, അരുൺ ദേവ് , വിനോദ് , മഹേഷ്, ആനന്ദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തു. പൊന്നാനിയിലെ ലഹരി മാഫിയ സംഘത്തിലെ കണ്ണിയും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയുമാണ്. കാപ്പ പ്രകാരം ജയിലിൽ ആയിരുന്ന ഷമീം പിന്നീടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. അക്രമത്തിൽ പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തി കേസിൽ നിന്നും പിന്തിരിപ്പിക്കാറുമുണ്ടായിരുന്നു. പകൽസമയങ്ങളിൽ പൊലീസിന്റെ കണ്ണിൽ പെടാതെ ഒളിച്ചിരിക്കുകയും രാത്രി സമയങ്ങളിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതിയിരുന്നു ആക്രമിക്കുകയുമായിരുന്നു പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |