ശിവഗിരി : ആഗസ്റ്റ് 3ന് കർക്കടക വാവുബലി തർപ്പണത്തിന് ശിവഗിരി മഠത്തിലും പ്രധാന ശാഖാസ്ഥാപനങ്ങളിലും അവസരമുണ്ടായിരിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘംട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. ശിവഗിരി മഠത്തിന് പുറമെ ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം, കുന്നുംപാറ ക്ഷേത്രം, മഠം, ആലുവ അദ്വൈതാശ്രമം, തൃശൂർ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, ശ്രീനാരായണ സേവാശ്രമം പൊങ്ങണംകാട്, കൊറ്റനല്ലൂർ ശിവഗിരി ശ്രീബ്രഹ്മാനന്ദാലയം, പഴഞ്ഞി ഗുരുപ്രഭാവാശ്രമം തുടങ്ങിയ കേന്ദ്രങ്ങളിലും ബലിതർപ്പണ സൗകര്യമുണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |