ചേരൻ മലയാളത്തിലേക്ക്
ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നരിവേട്ട എന്നു പേരിട്ടു. ഇന്ത്യൻ സിനിമ കമ്പനി എന്ന പുതിയ നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ്.തമിഴ് നടനും സംവിധായകനുമായ ചേരൻ പ്രധാന വേഷത്തിൽ എത്തുന്നു. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. ഈ മാസം കോട്ടയം, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.
ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ്ഇ ന്ത്യൻ സിനിമ കമ്പനി രൂപീകരിച്ചത്. ഫഹദ് ഫാസിൽ, എസ് .ജെ സൂര്യ, വിപിൻ ദാസ് ചിത്രമാണ് അടുത്ത സംരംഭം.എൻ .എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.ഛായാഗ്രഹണം വിജയ്,സംഗീത സംവിധാനം ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനർ -ഷെമി ബഷീർ,പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി .കെ. പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |