തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായി നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അദ്ധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12കാരിയായ അനുഷ്കയിൽ തുന്നിച്ചേർത്തത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഡാലിയയ്ക്ക് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ഡോക്ടർ സൗമ്യ രമണന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.കാർഡിയോ മയോപ്പതി ബാധിതയായ കുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
സർക്കാർ മേഖലയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന രണ്ടാമത്തെ സ്ഥാപനമാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു ആദ്യം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിരുന്നത്. ഡാലിയയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തിരിക്കുന്നത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതിക്ക് മരണം സംഭവിച്ചത്. ഇവിടെ നിന്ന് മിനിട്ടുകൾക്കുള്ളിൽ ഹൃദയം ശ്രീചിത്രയിൽ എത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |