തിരുവനന്തപുരം: കേരളകൗമുദി എംപ്ളോയീസ് സഹകരണ സംഘത്തിന്റെ ഭാരവാഹികളായി പ്രകാശ്.എസ്. (പ്രസിഡന്റ്), പി.എച്ച്.സനൽകുമാർ(സെക്രട്ടറി),ബൈജു.ആർ. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
എ.സി.റെജി,ആർ.പ്രവീൺ,ആർ.സ്‌മിതാദേവി,എസ്.നീന,സോണി സണ്ണി എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ. അഞ്ചുവർഷമാണ് ഭരണസമിതിയുടെ കാലാവധി. സംഘത്തിന്റെ വാർഷിക പൊതുയോഗം 21ന് കേരളകൗമുദി ഓഫീസിന് സമീപത്തുള്ള യംഗ്സ്റ്റേഴ്സ് ക്ളബ് ഹാളിൽ എസ്.ആർ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കേരളകൗമുദി പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു ആശംസ പറഞ്ഞ യോഗത്തിൽ സെക്രട്ടറി പി.എച്ച്.സനൽകുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ എസ്.പ്രകാശ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |