പി.ജി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 31ന് 12നകം അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in. ഫോൺ- 8281883052, 8281883053
ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി/ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾക്ക് http://admissions.keralauniversity.ac.in.
ബി.എഡ് സ്പോർട്സ് ക്വാട്ടയിലടക്കം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 31 ന് രാവിലെ 10മുതൽ പാളയം സെനറ്റ് ഹാളിൽ നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി കോം/കരിയർ റിലേറ്റഡ് പരീക്ഷയിൽ 29 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ആഗസ്റ്റ് 16ലേക്ക് മാറ്റി.
മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്- www.admissions.keralauniversity.ac.in
നാലാം സെമസ്റ്റർ എം.സി.എ (റഗുലർ - 2022 അഡ്മിഷൻ & സപ്ലിമെന്ററി - - 2020 & 2021 അഡ്മിഷൻ - 2020 സ്കീം) (പ്രോജക്ട് വർക്ക് ആൻഡ് കോമ്പ്രിഹെൻസീവ് കോഴ്സ് വൈവ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.എ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബി.എ വിഷ്വൽ ആർട്സ്, ബി.എ അനിമേഷൻ ആൻഡ് വിഷ്വൽ ഇഫ്ക്ടസ് (സി.ബി.സി.എസ് പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 29 ന് ആരംഭിക്കും.
ഓപ്പൺ യൂണിവേഴ്സിറ്റി
അക്കാഡമിക് കൗൺസലിംഗ്
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023 ജൂലായ്, ആഗസ്റ്റ് സെഷൻ, രണ്ടാം സെമസ്റ്റർ ബി.എ, ബികോം, ബി.ബി.എ പ്രോഗ്രാമുകളുടെ അക്കാഡമിക് കൗൺസലിംഗ് കോട്ടയം ഗവ. കോളേജ് ഒഴികെയുള്ള എല്ലാ പഠന കേന്ദ്രങ്ങളിലും ഇന്ന് ആരംഭിക്കും.
എം.ബി.എ സീറ്റ് ഒഴിവ്
സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) ഒഴിവുളള ഏതാനും എം.ബി.എ സീറ്റുകളിലേക്ക് 29ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. ഫോൺ: 8547618290/9188001600, വെബ്സൈറ്റ്: www.kicma.ac.in
എൽ എൽ.എം പ്രവേശനം
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ എൽ എൽ.എം പ്രവേശന പരീക്ഷയ്ക്ക് www.cee.kerala.gov.in ൽ ആഗസ്റ്റ് രണ്ടിന് വൈകിട്ട് 5നകം അപേക്ഷിക്കണം. ഹെൽപ്പ് ലൈൻ- 04712525300
എൽ.ഡി ക്ലാർക്ക് പരീക്ഷ: 65.48% പേർ എഴുതി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വിവിധ വകുപ്പുകളിലുള്ള എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് ഇന്നലെ നടന്ന പരീക്ഷ 65. 48 ശതമാനം പേർ എഴുതി. സംസ്ഥാനത്താകെ 607 പരീക്ഷാകേന്ദ്രങ്ങളിലായി 139187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതിയത്.
പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.മലയാളം, കന്നഡ, തമിഴ് പ്രാദേശിക വിഷയത്തിലുള്ള താത്കാലിക ഉത്തരസൂചികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ അഞ്ചു ദിവസത്തിനകം പ്രൊഫൈലിലൂടെ സമർപ്പിക്കണം. എ,ബി, സി,ഡി ആൽഫാ കോഡുകളുടെ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എ ആൽഫാ കോഡ് പ്രകാരമുള്ള താത്കാലിക ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് പരാതികൾ സമർപ്പിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |