ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്സര വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ദേവസ്യ മേച്ചേരിയാണ് ജനറൽ സെക്രട്ടറി. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. മറ്റുഭാരവാഹികൾ: പി.കുഞ്ഞാവു ഹാജി (വർക്കിംഗ് പ്രസിഡന്റ്), എസ്.ദേവരാജൻ (ട്രഷറർ), കെ.വി.അബ്ദുൾ ഹമീദ് (സീനിയർ വൈസ് പ്രസിഡന്റ്), എം.കെ.തോമസ് തോമസ്കുട്ടി, പി.സി.ജേക്കബ്, എ.ജെ.ഷാജഹാൻ, കെ.അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, സണ്ണി പയ്യമ്പിള്ളി, ബാപ്പു ഹാജി (വൈസ് പ്രസിഡന്റുമാർ), വൈ.വിജയൻ, സി.ധനീഷ് ചന്ദ്രൻ, ജോജിൻ.ടി.ജോയ്, വി.സബിൽരാജ്, എ.ജെ.റിയാസ് (സെക്രട്ടറിമാർ), സലിം രാമനാട്ടുകര (സെക്രട്ടേറിയറ്റംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |