കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേസ്‌ബുക്കിൽ പങ്കുവച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ പ്രിൻസിനെതിരെയാണ് നടപടി.
പ്രസംഗം പങ്കുവച്ചത് പൊലീസിന്റെ രാഷ്ട്രീയ നിഷ്‌പക്ഷതയ്ക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നിരീക്ഷണം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെറുപുഴ സിഐയ്ക്ക് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. കുറ്റാരോപിതന് ഒരാഴ്‌ചയ്ക്കകം മെമ്മോ നൽകണമെന്നും ഉത്തരവിലുണ്ട്. രാഹുലിന്റെ പ്രസംഗം പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ഫേസ്‌ബുക്ക് പേജിലാണ് പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |