മോസ്‌കോ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കൗമാരതാരം ഇന്ത്യയുടെ ഡി.ഗുകേഷ് വിജയിയായത് കഴിഞ്ഞദിവസമാണ്. ഇതിനിടെ ദൊമ്മരാജു ഗുകേഷിനെതിരെ ചാമ്പ്യനായിരുന്ന ഡിംഗ് ലിറൻ മനപൂർവം തോറ്റുകൊടുക്കുതയായിരുന്നുവെന്ന് ആരോപണം. റഷ്യൻ ചെസ് ഫെഡറേഷൻ അദ്ധ്യക്ഷൻ ആന്ദ്രേ ഫിലാത്തോവ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പറയുന്നതനുസരിച്ച് ഫിലാത്തോവ് അന്താരാഷ്‌ട്ര ചെസ് ഫെഡറേഷനോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ കളിയിലെ ഫലം പ്രൊഫഷണലുകൾക്കും ചെസ് ആരാധകർക്കും അമ്പരപ്പുളവാക്കി. 'നിർണായക ഘട്ടത്തിലെ ചൈനീസ് കളിക്കാരന്റെ നീക്കങ്ങൾ അങ്ങേയറ്റം സംശയാസ്‌പദമാണ്. എഫ്‌ഐഡിഇയുടെ പ്രത്യേക അന്വേഷണം ഇതിനെതിരെ ആവശ്യമാണ്.'
'ഒരു ഒന്നാംക്ളാസ് കളിക്കാരനെ അപേക്ഷിച്ച് ഡിംഗ് ലിറാന് ഉണ്ടായിരുന്ന സ്ഥാനം നഷ്‌ടപ്പെടുത്തുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ഒരുപാട് ചോദ്യങ്ങൾ ഈ തോൽവി ഉയർത്തുന്നു. ഇത് മനപ്പൂർവം ഉള്ളതാണെന്ന് തോന്നുന്നു.' ഫിലാത്തോവ് പറയുന്നു. അഞ്ച് തവണ കരിയറിൽ ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന്റെ റെക്കോഡ് നേട്ടത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ചാമ്പ്യനാകുന്നത്.
14ാം റൗണ്ടിൽ ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ഏഴര പോയിന്റ് സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22ാം വയസ്സിലെ (1985) ലോക കിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |