പാരീസിൽ നിന്നുള്ള തപ്‌സി പന്നുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു. ഭർത്താവ് മത്യാസ് ബോയ്ക്കൊപ്പം ഹോക്കി കളിക്കുന്ന തപ്‌സിയുടെ ചിത്രങ്ങൾ ആരാധക രുടെ മനം കീഴടക്കുന്നു. മത്യാസിനും തന്റെ സഹോദരിക്കും ഒപ്പം ഒരാഴ്ചയായി തപ്‌സി പാരീസിലുണ്ട്.
ക്രോപ് ടോപ്പിനൊപ്പം കോട്ടൺ യെല്ലോ സാരിയാണ് തപ്‌സിയുടെ വേഷം. ബ്ളാക് ബോർഡറും പല്ലുവിൽ പ്രിന്റഡ് എംബ്രോയിഡറി വർക്കുകളും നിറഞ്ഞ സാരിയാണ് ധരിച്ചത് . ഗോൾഡ് കമ്മലുകളും വളകളും അണിഞ്ഞ തപ്‌സി മെസി ബൺ രീതിയിലാണ് മുടി സ്റ്റൈൽ ചെയ്തത്.
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ബാഡ്മിന്റൺ താരങ്ങളെ പരിശീലിപ്പിക്കാൻ പാരീസിൽ എത്തിയതാണ് മത്യാസ്. ഇൗ യാത്രയിൽ തപ്‌സിയും ഒപ്പംകൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |