തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനി മുതൽ തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നുമായി മാറും. രണ്ട് സ്റ്റേഷനുകളുടെയും പേരുമാറ്റണമെന്ന കേരളത്തിന്റെ അഭ്യർത്ഥന കേന്ദ്രസർക്കാർ അംഗീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചെന്ന് റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി അബ്ദുറഹ്മാൻ വ്യക്തമാക്കി.
തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ അതേ പേരിൽ തുടരും. കൊച്ചുവേളിയും നേമവും തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനുകളാണ്. എന്നാൽ കേരളത്തിന് പുറത്തുള്ളവർക്ക് ഇക്കാര്യം അറിയില്ല. കൊച്ചുവേളിയിൽ നിന്ന് സർവീസ് നടത്തുന്ന പതിനഞ്ച് ട്രെയിനുകളും ദീർഘദൂര സർവീസുകളാണ്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് കണക്കിലെടുത്താണ് പേരുമാറ്റാൻ അഭ്യർത്ഥിച്ചതെന്ന് മന്ത്രി പറഞ്ഞു. നേമം കോച്ചിംഗ് ടെർമിനൽ പൂർത്തിയാകാനിരിക്കെ പേരുമാറ്റം കൂടുതൽ പ്രയോജനകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |