കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
സഹതടവുകാരന്റെ അടിയേറ്റാണ് കരുണാകരൻ മരിച്ചത്. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിന് പിന്നാലെതന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |