മോസ്കോ : റഷ്യയിലെ കുർസ്‌ക് മേഖലയിലെ 74 ഗ്രാമങ്ങളും പട്ടണങ്ങളും പിടിച്ചെടുത്ത് ആക്രമണം ശക്തമാക്കി യുക്രെയിൻ. ഇന്നലെ കുർസ്‌കിൽ നിന്ന് നൂറിലേറെ റഷ്യൻ സൈനികരെ പിടികൂടിയെന്നും യുക്രെയിൻ അവകാശപ്പെട്ടു.
അതിർത്തിയിൽ നിന്ന് വിവിധ ദിശകളിലൂടെയാണ് കുർസ്‌കിലേക്ക് യുക്രെയിൻ കടന്നുകയറ്റം തുടരുന്നത്. റഷ്യയുടെ 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശമിപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. ഇതിനിടെ കുർസ്കിന് സമീപമുള്ള ബെൽഗൊറോഡ് മേഖലയിലും റഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
യുക്രെയിൻ അതിർത്തി പ്രദേശമായ ഇവിടെ ഇന്നലെ 23 ഡ്രോൺ ആക്രമണങ്ങളുണ്ടായി. ശത്രു രാജ്യത്തിന്റെ മണ്ണ് തങ്ങൾക്ക് ആവശ്യമില്ലെന്നും സമാധാന ചർച്ചകൾക്ക് സമ്മർദ്ദം ചെലുത്തുകയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യുക്രെയിൻ പറയുന്നു. എന്നാൽ ആക്രമണം ചർച്ചകളുടെ സാദ്ധ്യത ഇല്ലാതാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. ഈ മാസം 6 മുതലാണ് യുക്രെയിൻ സൈനികർ റഷ്യൻ അതിർത്തി കടന്ന് കുർസ്‌കിലേക്ക് കടന്നുകയറ്റം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |