SignIn
Kerala Kaumudi Online
Wednesday, 21 August 2024 9.56 PM IST

മലയാള സിനിമ നിയന്ത്രിക്കുന്നത് 15 അംഗ പവർ ടീം; പേരുകൾ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്

santhosh-pandit

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.സിനിമ മേഖലയിൽ വനിതകൾ വലിയ രീതിയിൽ ചൂഷണത്തിന് ഇരയാകുന്നുവെന്നും ഒരു 15 അംഗ പവർ ടീമാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നും വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാൽ ഇത്രേയുള്ളൂ.. കുറേ കാലമായി ഏതൊക്കെയോ നടിമാരെ , ഏതെക്കോയോ നടന്മാരും , സംവിധായകരും, ഏതെക്കെയോ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച്, ഇവിടേയോക്കെയോ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പരാതി പെട്ടാൽ അവസരം നഷ്ടപ്പെടുമോ അല്ലെങ്കിൽ ജീവ ഭയം കാരണം ഇവർ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല.

ചൂഷണം ചെയ്തത് പ്രമുഖ നടന്മാർ, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ ,നടന്നത് പ്രമുഖ ഹോട്ടലുകളിൽ, ഇതെല്ലാം

ചർച്ച ചെയ്തത് പ്രമുഖ ചാനലുകളിൽ. മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ..

1.ഉരുക്ക് സതീശൻ

2. ടിന്റു മോൻ എന്ന കോടീശ്വരൻ

3. ചിരഞ്ജീവി IPS

4. ബ്രോക്കർ പ്രേമ ചന്ദ്രൻ

5.പവനായി.

6.കൊപ്ര പ്രഭാകരൻ.

7.അനന്തൻ നമ്പ്യാർ.

8.മുണ്ടക്കൽ ശേഖരൻ.

9.ഹൈദർ മരക്കാർ.

10.കടയാടി ബേബി.

11. കൊളപ്പുള്ളി അപ്പൻ.

12.മോഹൻ തോമസ്.

13.കീരിക്കാടൻ ജോസ്.

14. ജോൺ ഹോനായി

15.കീലേരി അച്ചു

(പവർ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാർ ആണെന്ന് ഇനിയും ആരും പറയരുത്. ) നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതൽ നടിമാർ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാർ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാർ പറയുന്നു.

സിനിമ സ്‌ക്രീനിൽ U certified ആണേലും.... പിന്നണിയിൽ "A" certificate ആണത്രേ.. നടിമാർ ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താൻ ഏതെങ്കിലും പ്രമുഖ നടന്മാർ രാത്രിയിൽ വാതിലിൽ 10 തവണ മുട്ടിയാൽ ചില നടിമാർ തെറ്റിദ്ധരിക്കുന്നു. ആ വാതിൽ മുട്ടലിന് പിന്നിൽ "കെയർ ആണ് കെയർ" എന്നു മനസ്സിലാക്കുന്നില്ല.

കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്ക്കാര് ഇടപെട്ട് ഉടനെ കമ്മീഷൻ വക്കണം. പാവം സിനിമാക്കാരെ മാത്രം മാനം കെടുത്തുന്നത് ശരിയല്ല. (രാഷ്ട്രീയ മേഖലയിൽ മാത്രം സ്ത്രീ ചൂഷണം മനസ്സിലാക്കുവാൻ കമ്മീഷൻ വേണ്ട.. കാരണം അതിലും പ്രതി സ്ഥാനത്ത് പ്രമുഖ MLA, പ്രമുഖ MP etc ഒക്കെ വന്നാൽ justice Hema Commission ൻ്റെ അവസ്ഥ ആകും..)

( വാൽ കഷ്ണം.. ആരുടെയും പേര് പറയുന്നില്ലെങ്കിൽ , ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ, പുതുതായി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു വരുന്ന യുവതികൾക്കും , അവരുടെ അമ്മമാർക്കും എങ്ങനെ കൂടുതൽ അവസരങ്ങൾ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു "study class" ആണ് ഈ റിപ്പോർട്ട്.. )

By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEMACOMMISSIONREPORT, SANTOSHPANDIT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.