തിരുവനന്തപുരം: 'ഗ്രന്ഥപ്പുര"യുടെ ആഭിമുഖ്യത്തിൽ പി. ഗോവിന്ദപ്പിള്ളയുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു. മലയാളത്തിന്റെ അപൂർവ ഗ്രന്ഥങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ'ഗ്രന്ഥപ്പുര"യുടെ തിരുവനന്തപുരത്തെ പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമായി.
സുഭാഷ് നഗർ പി.ഗോവിന്ദപ്പിള്ള റഫറൻസ് ലൈബ്രറിയിൽ നടന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ആസൂത്രണ ബോർഡ് അംഗം രവിരാമൻ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ആസൂത്രണ ബോർഡ് മുൻഅംഗം ജി. വിജയരാഘവൻ, പി.ജിയുടെ മക്കളും മുതിർന്ന മാദ്ധ്യമപ്രവർത്തകരുമായ എം.ജി. രാധാകൃഷ്ണൻ, ആർ. പാർവതി ദേവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |