കോഴിക്കോട്: ഐ.എൻ.എൽ ലക്ഷദ്വീപ് ഘടകം നാഷണൽ ലീഗിൽ (വഹാബ് പക്ഷം) ലയിച്ചതായി സംസ്ഥാന പ്രസിഡന്റ് അബ്ദുൾ ഗഫൂറും ജനറൽ സെക്രട്ടറി ജാഫർ സാദിഖും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദ്വീപ് നിവാസികളെ ദോഷകരമായി ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ ദേശീയ നേതൃത്വത്തിൽ നിന്ന് ആത്മാർത്ഥമായ ഇടപെടൽ ഉണ്ടായില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ആവശ്യപ്പെട്ടെങ്കിലും കടുത്ത അലംഭാവമാണ് കാണിച്ചത്. ഗ്രൂപ്പിസവും തമ്മിലടിയും മൂലം അണികൾ കൊഴിയുന്ന പാർട്ടി വെറും കടലാസ് സംഘടനയായി മാറി. അടുത്തകാലത്തായി പാർട്ടിയെ മുസ്ലിം ലീഗിൽ ലയിപ്പിക്കാനുള്ള നീക്കങ്ങളുമുണ്ടായി. അതിനാലാണ് നാഷണൽ ലീഗിന്റെ ഭാഗമാകുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |