ടെഹ്‌റാൻ: ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് മോശം കാലാവസ്ഥയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. കട്ടിയേറിയ മൂടൽ മഞ്ഞ് അടക്കമുള്ള ഘടകങ്ങൾ പ്രതികൂലമായെന്ന് ഇന്നലെ പുറത്തുവിട്ട അന്തിമ റിപ്പോർട്ടിൽ പറയുന്നു. മേയ് 19നാണ് റെയ്സിയും സംഘവും സഞ്ചരിച്ചിരുന്ന കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവ്വത പ്രദേശത്ത് തകർന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും അപകടത്തിൽ കൊല്ലപ്പെട്ടു. അപകടത്തിൽ ദുരൂഹതിയില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |