തിരുവനന്തപുരം: വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നിയമസഭ പരിസ്ഥിതി സമിതി ഇന്നലെ ഇടുക്കിയിലെ ഡാമുകൾ സന്ദർശിച്ചു.
അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ ജലവൈദ്യുത പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിനായി ചെറുകിട വൈദ്യുത പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കും.
അണക്കെട്ടുകളിൽ ആകെ സംഭരിക്കുന്നത് 3000 ടി.എം.സി വെളളമാണ്. വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും കൂടി ഉപയോഗിക്കുന്നതാകട്ടെ, 300 ടി.എം.സി മാത്രമാണ്. ഈ സാഹചര്യത്തിൽ ജലവൈദ്യുത പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജലവൈദ്യുത പദ്ധതി വഴി ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ 15 പൈസയാണ് ചെലവ്. പുറമേ നിന്ന് അധിക വൈദ്യുതി വാങ്ങാൻ ചുരുങ്ങിയത് 55 പൈസയാവും. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ജലവൈദ്യുത പദ്ധതികൾ മുടക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |