കൊച്ചി: കേരളത്തിലെ വ്യാപാരമേഖലയെ ഗൗരവമായി ബാധിക്കുന്ന ജി.എസ്.ടി പരിഷ്കരണം സാധാരണക്കാരുടെ ജീവിതച്ചെലവ് കുത്തനെ വർദ്ധിപ്പിക്കുമെന്ന് കേരള മർച്ചന്റ്സ് ചേമ്പർ ഒഫ് കൊമേഴ്സ് (കെ.എം.സി.സി) പ്രസിഡന്റ് പി.നിസാർ പറഞ്ഞു. അരി, പയറുവർഗങ്ങൾ, മറ്റ് ധാന്യങ്ങൾ എന്നിവയ്ക്ക് 5ശതമാനം ജി.എസ്.ടി വ്യാപിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ആശങ്കാജനകമാണ്. ഇത് ജീവിത ചെലവ് വർദ്ധിപ്പിക്കും. വ്യാപാരമേഖലയുടെ വർഗീകരണത്തിലെ ആശയക്കുഴപ്പം മൂലം റസ്റ്റോറന്റിൽ 5 ശതമാനം ഈടാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് ബേക്കറിയിൽ 18ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. ബേക്കറികളിലെ റസ്റ്റോ ബാറുകൾ പോലെ റസ്റ്റോറന്റുകളിൽ റസ്റ്റോ ബേക്കറികൾ എന്ന പ്രത്യേകവിഭാഗം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |