പയ്യന്നൂർ: പ്രശസ്ത സിനിമാ- സീരിയൽ- നാടക നടനും സംവിധായകനും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ വി.പി. രാമചന്ദ്രൻ (81) അന്തരിച്ചു. പയ്യന്നൂർ മഹാദേവഗ്രാമം വെസ്റ്റിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെക്കാലമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9ന് മഹാദേവഗ്രാമം സ്മൃതിയിൽ.
ലോകപ്രശസ്ത നർത്തകനായ പദ്മഭൂഷൺ വി.പി. ധനഞ്ജയന്റെ സഹോദരനായ രാമചന്ദ്രൻ മലയാളം സീരിയലുകളിലെ പതിവ് മുഖങ്ങളിലൊന്നാണ്. കിളിപ്പാട്ട്, അപ്പു, അയ്യർ ദ ഗ്രേറ്റ്, പോലീസ് ഓഫീസർ, കഥാനായിക, സദയം, യുവതുർക്കി, പഴശിരാജ തുടങ്ങി പത്തൊൻപതോളം ചലച്ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. നിരവധി സിനിമകളിൽ ശബ്ദവും നൽകി. എയർഫോഴ്സ്, അമേരിക്കൻ കോൺസുലേറ്റ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: വത്സ രാമചന്ദ്രൻ (ഓമന). മക്കൾ: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ). മരുമക്കൾ: കെ. മാധവൻ (ബിസിനസ്, ദുബായ് ), ശിവസുന്ദർ (ബിസിനസ്, ചെന്നൈ). മറ്റു സഹോദരങ്ങൾ: വി.പി. മനോമോഹൻ, വി.പി. വസുമതി, പരേതരായ വേണുഗോപാലൻ, രാജലക്ഷ്മി, മാധവിക്കുട്ടി, പുഷ്പവേണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |