സൈജു കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ വെബ് സീരിസ് ജയ് മഹേന്ദ്രൻ ഒക്ടോബർ 11ന് സോണി ലിവിൽ പ്രീമിയർ ചെയ്യും. നവാഗതനായ ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്യുന്ന സിരീസിൽ അഴിമതിക്കാരനായ ഡെപ്യൂട്ടി തഹസിൽദാറായാണ് സൈജു കുറുപ്പ് എത്തുന്നത്. സുഹാസിനി, മിയ ജോർജ്, സുരേഷ് കൃഷ്ണ, ജോണി ആന്റണി, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, രാഹുൽ റിജി നായർ, വിഷ്ണു ഗോവിന്ദൻ, സിദ്ധാർത്ഥ ശിവ എന്നിവരാണ് മറ്റു താരങ്ങൾ. ദേശീയ അവാർഡ് ജേതാവായ രാഹുൽ റിജി നായരാണ് സീരിസിന്റെ തിരക്കഥ. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. കാമറ പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ നിർവഹിക്കുന്നു. സിദ്ധാർത്ഥ് പ്രദീപാണ് സംഗീത സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |