തൃശൂർ: ഗാന്ധി പീസ് ഫൗണ്ടേഷൻ മുൻ ചെയർമാനും പൂർണോദയ ബുക്‌സ് ട്രസ്റ്റിയും അശ്വിനി ഹോസ്പിറ്റൽ മുൻ ഡയറക്ടറുമായിരുന്ന സി.എൻ.നാരായണനെയും രാഷ്ട്രഭാഷാ പ്രചാരകനും സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റുമായിരുന്ന എം.കെ.കുഞ്ഞുണ്ണി നമ്പിടിയെയും സർവോദയ ഗാന്ധിമാർഗ്ഗ സംഘടനകൾ അനുസ്മരിച്ചു. അനുസ്മരണ സദസിൽ സർവോദയ മണ്ഡലം നിവേദക് പി.എസ്.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സർവോദയ ദർശൻ ചെയർമാൻ എം.പീതാംബരൻ
അനുസ്മരണപ്രഭാഷണം നടത്തി. കസ്തൂർബാ ട്രസ്റ്റ് ഉപദേശകസമിതി അംഗം കെ.എം.സിദ്ധാർത്ഥൻ, കസ്തൂർബാ വിദ്യാലയം പ്രിൻസിപ്പാൾ ടി.എസ്.ലേഖ, ഗാന്ധി ദർശൻ സെക്രട്ടറി പി.ജെ.കുര്യൻ, മോഹൻ താഴത്തുപുര, എ.പി.വേണുഗോപാലൻ, കെ.എസ്.ശിവരാമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |