കാൻബെറ: 16 വയസ്സിൽ താഴെയുള്ളവരെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കാൻ തയാറെടുക്കുന്നതായി ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. യഥാർഥ ജീവിത സാഹചര്യങ്ങൾ മനസിലാക്കി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ സ്ക്രീൻ ടൈം കുറക്കണമെന്നും കൂടുതൽ സമയം കായിക വിനോദങ്ങളിലും സമപ്രായക്കാരുമായുള്ള സംഭാഷണങ്ങളിലും ഏർപ്പെടണമെന്ന് അഭിപ്രായപ്പെട്ടു.
അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നും, അവരുടെ സാമൂഹീകരണത്തെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാറിന്‍റെ പുതിയ നീക്കം. അതേസമയം, ഈ നീക്കത്തിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. വ്യക്തിഗത സ്വകാര്യത ലംഘിക്കുന്നതിനും ഡേറ്റ ചോർച്ചക്കും കാരണമായേക്കുമെന്ന് വിമർശനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |