നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഒരു യുവതിയടക്കം മൂന്ന് യാത്രക്കാർ പിടിയിലായി. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ യുവതി 361.57 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. എട്ട് വളകളും രണ്ട് സ്വർണ മാലകളുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇതിന് 24,68,908 രൂപ വില വരും.
ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും 151.46 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി സിറാജുദ്ദീൻ ആണ് പിടിയിലായത്. സ്വർണ മാലയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇതിന് 11,19,895 രൂപ വില വരും.
ഇൻഡിഗോ വിമാനത്തിൽ കുവൈറ്റിൽ നിന്നെത്തിയ ചാലക്കുടി സ്വദേശി സുബ്രഹ്മണ്യനിൽ നിന്ന് 500.87 ഗ്രാം സ്വർണം പിടികൂടി. രണ്ട് സ്വർണമാലകൾ ആറ് വളകൾ, ഒരു ജോഡി പാദസരം, ഒരു സ്വർണ മോതിരം എന്നിവയാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. ഇതിന് 37,03,433 ലക്ഷം രൂപ വില വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |