ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ, സൈന്യത്തിലെ രണ്ടു ട്രെയിനി ഉദ്യോഗസ്ഥർക്കും വനിതാ സുഹൃത്തുക്കൾക്കും നേരെ ക്രൂരമായ ആക്രമണം. സൈനികരെ കൊള്ളയടിച്ച എട്ടംഗ സംഘം യുവതിയ തോക്കിൻതുമ്പിൽ നിറുത്തി കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇതിലൊരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ചൊവ്വാഴ്‌ചയാണ് സംഭവം. ഇൻഡോറിന് സമീപമുള്ള മോവ് ആർമി കോളേജിൽ പരിശീലനം നടത്തുന്ന രണ്ട് ഉദ്യോഗസ്ഥരും രണ്ട് വനിതാ സുഹൃത്തുക്കളും ഉച്ചയ്ക്ക് ഛോട്ടി ജാമിലെ ഫയറിംഗ് റേഞ്ചിനടുത്തുള്ള സ്ഥലത്തെത്തി. പെട്ടെന്ന് തോക്കുകളും കത്തികളും വടികളുമായി ഇവരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെയും സുഹൃത്തുക്കളെയും മർദ്ദിച്ച് അവശരാക്കി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു.
പിന്നാലെ ഒരു ഉദ്യോഗസ്ഥനെയും സുഹൃത്തിനെയും ബന്ധിച്ച അക്രമിസംഘം പത്ത് ലക്ഷം രൂപയുമായി വരണമെന്നു പറഞ്ഞ് മറ്റു രണ്ടുപേരെയും വിട്ടയച്ചു. അവർ യൂണിറ്റിലെത്തി മേലുദ്യോഗസ്ഥരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരും പൊലീസുകാരും വരുന്നതുകണ്ട അക്രമിസംഘം രക്ഷപ്പെട്ടു.
മർദ്ദനമേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരെയും വൈദ്യപരിശോധനയ്ക്കായി മൊവ് സിവിൽ ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനയിൽ
മാനഭംഗം നടന്നതായി സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |