ബിരുദ പരീക്ഷാ വിജ്ഞാപനം
അഞ്ച്, മൂന്ന്, ഒന്ന് സെമസ്റ്റർ ബി.എ/ ബി.എ അഫ്‌സൽ-ഉൽ-ഉലമ/ ബി.എസ്.സി/ ബി.എസ്.സി(ഓണേഴ്‌സ്)/ ബി.കോം/ ബി.ടി.ടി.എം/ ബി.ബി.എ/ ബി.ബി.എ (ടി.ടി.എം)/ ബി.ബി.എ(ആർ.ടി.എം)/ ബി.ബി.എ(എ.എച്ച്)/ ബി.സി.എ/ ബി.ബി.എം/ ബി.എസ്.ഡബ്ല്യു (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2014 അഡ്മിഷൻ മുതൽ) നവംബർ 2019 ബിരുദ പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ ഒമ്പത്, 21, 30 തീയതികളിൽ ആരംഭിക്കും. ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതി പിന്നീട് അറിയിക്കും.
ബിരുദാനന്തര ബിരുദ പരീക്ഷകൾ
മൂന്ന്, ഒന്ന് സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.സി.ജെ/ എം.എസ്.ഡബ്ല്യു/എം.ടി.ടി.എം (സി.ബി.എസ്.എസ് - റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - 2014 അഡ്മിഷൻ മുതൽ) ഒക്‌ടോബർ 2019 ബിരുദാനന്തര ബിരുദ പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ ഒമ്പത്, 21 തീയതികളിൽ ആരംഭിക്കും. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ അപേക്ഷാ തീയതി പിന്നീട് അറിയിക്കും. 2014, 2015 അഡ്മിഷൻ വിദ്യാർഥികൾ റീ-രജിസ്‌ട്രേഷൻ ചെയ്യണം.
പുനർമൂല്യനിർണയ ഫലം
ഒന്നാം വർഷ ബിരുദ പരീക്ഷയുടെയും വിദൂരവിദ്യാഭ്യാസം നടത്തിയ മൂന്നാം സെമസ്റ്റർ ബിരുദപരീക്ഷയുടെയും പുനർമൂല്യനിർണയ ഫലങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂർണ്ണ ഫലപ്രഖ്യാപനം പിന്നീട്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ (റെഗുലർ 2018 അഡ്മിഷൻ/ സപ്ലിമെന്ററി ജൂലൈ 2019 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 20 ന് വൈകുന്നേരം 5 വരെ സർവകലാശാലയിൽ സ്വീകരിക്കും.
പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി ജൂലയ് 2019) പ്രായോഗിക പരീക്ഷകൾ, കേസ് സ്റ്റഡി 13, 14 തീയതികളിൽ ചാല ചിൻമയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, പാലയാട് ഐ.ടി.ഇ.സി. എന്നീ കേന്ദ്രങ്ങളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |