മൂവാറ്റുപുഴ: യുവകലാസാഹിതി ജില്ലാ നേതൃത്വ പഠന ക്യാമ്പ് ഇന്ന് രാവിലെ 9. 30ന് മൂവാറ്റുപുഴ വൈസ് മെൻ സെൻട്രൽ ഹാളിൽ നടക്കും. കേരള ചലച്ചിത്ര അക്കാഡമി അംഗവും സിനിമ, നാടക സംവിധായകനുമായ എൻ. അരുൺ ക്യാമ്പ് ഉദ്ഘാടനം ചെയ്യും തുടർന്ന് നടക്കുന്ന സംഘടന ക്ലാസിന് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. സതീശൻ നേതൃത്വം നൽകും. യുവകലാ സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഒ.കെ മുരളികൃഷ്ണൻ മുഖ്യാതിഥിയായിരിക്കും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എൻ.ദിനകരൻ മുഖ്യപ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |