തിരുവനന്തപുരം: തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിന് യഥാർത്ഥ കാരണം സി.പി.എം- ബി.ജെ.പി അന്തർധാരയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ബി.ജെ.പിയുടെ വിജയത്തിലേക്ക് നയിച്ചതിൽ പൂരം കലക്കിയതിന് നിർണായകമായ പങ്കാണുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തോൽവിക്കു കാരണം പൂരം വിവാദമല്ലെന്ന തരത്തിൽ കെ.പി.സി.സി ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഉപസമിതി സമർപ്പിച്ച റിപ്പോർട്ട് കെ.പി.സി.സിയുടെ പരിഗണനയിലാണ്. അടുത്ത ദിവസങ്ങളിൽ പാർട്ടി ചർച്ച നടത്തി ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കും. ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങളല്ല റിപ്പോർട്ടിലുള്ളത്. തെറ്റിദ്ധാരണ പരത്തുന്ന പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഉപസമിതി റിപ്പോർട്ട് എന്ന പേരിൽ പ്രചരിച്ചത്. പാർട്ടിയെ അപകീർത്തിപ്പെടുത്തുകയും സി.പി.എം- ബി.ജെ.പി സഖ്യത്തെ വെള്ളപൂശുകയും ചെയ്യുകയാണ് പ്രചാരണങ്ങളുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |