കഴിഞ്ഞ ദിവസമാണ് നടൻ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ രംഗത്തെത്തിയത്. മദ്യപിച്ചെത്തിയ അച്ഛൻ തന്നെയും അമ്മയേയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ചില്ലുകുപ്പി തനിക്ക് നേരെ എറിയാൻ ശ്രമിച്ചെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇപ്പോഴിതാ വീഡിയോയോട് പ്രതികരിച്ചിരിക്കുകയാണ് ബാല. വീഡിയോ മുഴുവൻ കണ്ടെന്നും ഇനി മുതൽ അപ്പ ഇല്ലെന്നുമാണ് ബാല വികാരാധീനനായി പറഞ്ഞത്.
'പാപ്പു സംസാരിച്ച വീഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം ഞാൻ പറയാം. മൈ ഫാദർ എന്ന് പറഞ്ഞത്. താങ്ക്യൂ. നിന്നോട് തർക്കിക്കാൻ പപ്പയില്ല. മകളോട് തർക്കിക്കുകയാണെങ്കിൽ ഒരു അപ്പൻ ആണേ അല്ല.
പിന്നെ പാപ്പു പറഞ്ഞ ചില കാര്യങ്ങൾ, പാപ്പു എന്നെ വിട്ട് പോയത് മൂന്ന് വയസാകുമ്പോഴാണ്. ഗ്ലാസെടുത്ത് അടിച്ചെന്നൊക്കെ. അഞ്ച് ദിവസം വീട്ടിൽ നിന്ന് അന്നം കൊടുത്തില്ലെന്ന്. തർക്കിക്കാൻ ഞാനില്ല. ജയിക്കാൻ പറ്റും. പക്ഷേ ഇന്ന് ഞാൻ തോറ്റുകൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പൂ. നിന്റെ വീഡിയോ മുഴുവൻ ഞാൻ കേട്ടു. നിങ്ങൾക്ക് എന്നെ ഇഷ്ടമുണ്ടെങ്കിൽ എന്നോടും എന്റെ കുടുംബത്തോടും ബന്ധപ്പെടരുതെന്ന് നീ പറഞ്ഞു. ഞാൻ കരുതി ഞാനും നിന്റെ കുടുംബമാണെന്ന്. ഞാൻ നിനക്ക് അന്യനായിപ്പോയി. പക്ഷേ ഒരു വാക്ക് മാത്രം ഞാൻ പറയുന്നു, പാപ്പൂ ഇനിത്തൊട്ട് ഞാൻ വരില്ല.
മരിക്കാൻ കിടന്നപ്പോൾ നീ വന്നതുകൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വിചാരിച്ചിരുന്നു. പക്ഷേ നിർബന്ധത്തിന്റെ പേരിലാണ് വന്നതെന്ന് നീ പറഞ്ഞു. അത് അന്നേ മുഖം നോക്കി നീ പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇന്ന് നിന്റെയടുത്ത് സംസാരിക്കില്ലായിരുന്നു. നീ കാരണമാണ് അപ്പ ഇവിടെ ഇരിക്കുന്നത്. പാപ്പയ്ക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകണം. നന്നായി പഠിക്കണം, നന്നായി വളരണം. നിന്നോട് മത്സരിച്ച് ജയിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാണെടാ കണ്ണാ. ഗോഡ് ബ്ലെസ് യൂ. ഇനി തൊട്ട് അപ്പ ഇല്ല. ഞാൻ വരില്ല.'- ബാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |