ഏകദേശം ഒന്നര മാസത്തിന് മുൻപാണ് നടൻ ബാല വീണ്ടും വിവാഹിതനായത്. മുറപ്പെണ്ണ് കോകിലയെ ആണ് ബാല വിവാഹം കഴിച്ചത് .വിവാഹത്തിന് ശേഷം ബാലയും കോകിലയും കൊച്ചിയിൽനിന്ന് വൈക്കത്തേക്ക് താമസം മാറുകയും ചെയ്തു. ഇതിനിടെ ബാലയ്ക്കും മുൻഭാര്യ അമൃതയ്ക്കും ഒപ്പം കോകില എന്നപേരിൽ ഒരു യുട്യൂബ് ചാനലിൽ ഒരു ഫോട്ടോ പുറത്തുവ ന്നു. ഇതിന് പിന്നാലെ വിവാദവും തുടങ്ങി.
കുട്ടിയായ കോകിലയാണ് ഫോട്ടോയിലുള്ളത്. കോകിലയുടെയും ബാലയുടെയും പ്രായം സംബന്ധിച്ചാണ്വ്് വിവാദം ഉയർന്നത്. ബാലയ്‌ക്കെതിരെ വിമർശനങ്ങളും ഉയർന്നു,. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോ മോർഫിംഗ് ആണെന്നും സ്വത്തിന് വേണ്ടി ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യുന്ന കാര്യങ്ങളാണിതെന്നും ബാല ആരോപിച്ചു. ഇക്കാര്യത്തിൽ സൈബർസെല്ലിൽ താൻ പരാതി നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു.
പേഴ്സണൽ ഫോട്ടോകളാണ് പുറത്തു വന്നത്. എന്റെഫോണിൽ എടുത്ത ഫോട്ടോസ്, ഇതെങ്ങനെ പുറത്തു വന്നെന്ന് ഇപ്പോഴാണ് മനസിലായത്. നാലു മാസം ഞാൻ ആശുപത്രിയിൽ ആയിരുന്നു, ആ നാല് മാസം എന്റെ ഫോൺ എവിടെയായിരുന്നു, എല്ലാവരും കൂട്ടുകൂടി. ഞാനിപ്പോൾ മനഃസമാധാനമായി ജീവിച്ചുപോകുകയാണ്. കോകില എനിക്ക് ദൈവമാണ്, എന്റെ ജീവിതം മുന്നോട്ടു പോകുന്നതിന് കാരണം എന്റെ ഭാര്യയാണ്. പ്ലാൻ ചെയ്താണ് ഇതൊക്കെയെങ്കിൽ ഞാൻ പ്രതികരിക്കും. എങ്ങനെ ഈഫോട്ടോകൾ പുറത്തു വന്നു. ആഫോട്ടോയിൽ മോർഫിംഗ് എങ്ങനെ ചെയ്തു. അത്രയും മോർഫിങ്ങും കള്ളത്തരവും ചെയ്ത്, കരുതിക്കൂട്ടി ചെയ്യുവാണെങ്കിൽ അത് സ്വത്തിന്റെ കാര്യത്തിന് വേണ്ടിയല്ലേ. ആരാണ് ഇതിന്റെ പുറകിലുള്ളത്. ഞാൻ ആരെയും കുറ്റം പറയുന്നില്ല. നാല് മാസം എന്റെ ഫോൺ എവിടെ ആയിരുന്നു. അത് മാത്രമാണ് എന്റെ ചോദ്യം. പിന്നെ ഞാനും ഫോട്ടോ ഇടും. കേരളം ഞെട്ടിപ്പോകുന്ന ഫോട്ടോ ഇതല്ല. വേറെയുണ്ട്', എന്നാണ് ബാല ഫിലിം ഫാക്ടറി എന്ന യുട്യൂബ് ചാനലിനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |