പി വി അൻവർ എം എൽ എയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ വിനായകൻ. പാവപ്പെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് അൻവറിന്റെ വ്യാമോഹം മാത്രമാണെന്നും പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ലെന്നും വിനായകൻ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനായകൻ രംഗത്തെത്തിയത്. മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകണമെന്ന് വിനായകൻ അൻവറിനോട് ആവശ്യപ്പെടുന്നു. അതോടൊപ്പം തന്നെ യുവതീ യുവാക്കളേ, ഇദ്ദേഹത്തെ നമ്പരുതെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
യുവതി യുവാക്കളെ
"ഇദ്ദേഹത്തെ നമ്പരുത് "
ശ്രീമാൻ പി വി അൻവർ,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും …….നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തൻവീട്.....
മിസ്റ്റർ പി വി അൻവർ
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിർത്തി പോകൂ
യുവതി യുവാക്കളെ,
"ഇദ്ദേഹത്തെ നമ്പരുത്"
നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് ...
കഴിഞ്ഞ ദിവസം ഇടത് മുന്നണിയുമായുള്ള ബന്ധം പിവി അന്‍വർ അവസാനിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ സി പി എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മലപ്പുറത്തും നിലമ്പൂരിലും ഇടക്കരയിലും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കോഴിക്കോട് ജില്ലയിലും അന്‍വറിനെതിരെ പ്രതിഷേധ പ്രകടനവുമായി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്നാണ് പ്രധാന മുദ്രാവാക്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |