കാതോട് കാതോരം സിനിമയുടെ
കാലത്തെ കഥ
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ 'ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി' എന്ന ടാഗ്‌ലൈനിൽ പൊലീസ് വേഷത്തിൽ മേശക്കു മുകളിൽ കാൽ കയറ്റിവച്ചിരിക്കുന്ന ആസിഫിന്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. എൺപതുകളിൽ ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം സിനിമയുടെ സമയത്തു നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. അനശ്വര രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ് കെ. ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ്കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, സെറിൻ ഷിഹാബ് തുടങ്ങിയ വലിയ താരനിരയുണ്ട്. കഥ രാമു സുനിൽ, ജോഫിൻ ടി . ചോക്കോ , തിരക്കഥ ജോൺ മന്ത്രിക്കൽ, ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്ര സംയോജനം ഷമീർ മുഹമ്മദ്, കാവ്യ ഫിലിം കമ്പനി , ആൻ മെഗാ മീഡിയ എന്നീ ബാനറിൽ ഒരുങ്ങുന്ന ചിത്രം വേണു കുന്നപ്പിള്ളി നിർമ്മിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |