കണ്ണൂർ: രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശനും മറ്റൊരു ബ്രാഞ്ച് സെക്രട്ടറി അനീഷിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
തള്ളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. മുയ്യത്ത് വച്ച് ഇന്നലെ വെെകുന്നേരമായിരുന്നു സംഭവം. ഇന്ന് രാവിലെ ചെെൽഡ് ലെെൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ രമേശിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |