തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വിവാദ ഭാഗങ്ങൾ ഉൾപ്പെടുത്താൻ ഇടപെട്ട പി.ആർ ഏജൻസി എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് വേണ്ടിയും രംഗത്തിറങ്ങി. പി.വി.അൻവർ എം.എൽ.എ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു ഏജൻസിയുടെ രംഗപ്രവേശം. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന്റെ കൃത്യമായ കണക്കുകൾ മാദ്ധ്യമപ്രവർത്തകർക്ക് കൈമാറുകയും സ്വർണക്കടത്ത് പിടികൂടുന്നതിന്റെ ദേഷ്യത്തിലാണ് അൻവറിന്റെ ആരോപണങ്ങളെന്ന് ധരിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ച് ദിവസം മുൻപും ഏജൻസിയുടെ ജീവനക്കാർ തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരെ ബന്ധപ്പെട്ടിരുന്നു. ഇവർക്ക് ഭരണതലത്തിലെ സ്വാധീനത്തെക്കുറിച്ച് ഇന്റലിജൻസ് വിഭാഗവും അന്വേഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |