മലപ്പുറം: താൻ വിരമിക്കൽ മൂഡിലാണെന്ന് കെ.ടി.ജലീൽ എം.എൽ.എ. 'സ്വർഗസ്ഥനായ ഗാന്ധിജി' എന്ന ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ജലീലിന്റെ പുസ്തകത്തിലാണ് രാഷ്ട്രീയം വിടുന്നത് സംബന്ധിച്ച സൂചനകൾ . 'സ്വരം നന്നാവുമ്പോൾ പാട്ട് നിറുത്തുന്നു. വായനയും എഴുത്തും ഒരു ഹരമായിക്കഴിഞ്ഞു. നവാഗതർക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ ഒരു മടിയും തോന്നുന്നില്ല. . നിയമ നിർമ്മാണ സഭകളിൽ കിടന്ന് മരിക്കാമെന്ന് നാം ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ.
എന്നാൽ ,പാർട്ടി ആവശ്യപ്പെട്ടാൽ സേവനം തുടരും. സി.പി.എം കാണിച്ച ഉദാരതയ്ക്ക് നന്ദി. പാർട്ടി ആവശ്യപ്പെടുന്നിടത്തോളം കഴിവിന്റെ പരമാവധി സേവനം നൽകും' , പുസ്തകത്തിൽ പറയുന്നു. വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ജലീൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം.റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' സിനിമ കണ്ടാണ് ലോകം മഹാത്മാഗാന്ധിയെ മനസ്സിലാക്കിയതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പു കാലത്തെ വിവാദ പ്രസ്താവനയാണ് ഇത്തരമൊരു പുസ്തക രചനയ്ക്ക് .ജലീലിനെ പ്രേരിപ്പിച്ചത്. തന്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയിൽ അഹമ്മദ് ഹാജിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിലെ തന്റെ തണലായി നിലകൊണ്ട കോടിയേരി ബാലകൃഷ്ണനുമാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. . ആരോഗ്യത്തോടെ കുറച്ചുകാലം ലോകം ചുറ്റണം, കണ്ടതെല്ലാം എഴുതി പുസ്തകമാക്കണം ആഗ്രഹങ്ങൾ ജലീൽ പുസ്തകത്തിൽ പങ്കുവയ്ക്കുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |