ചിറ്റിലപ്പിള്ളി : കാഴ്ച പരിമിതനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച്, 25 ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു. ചിറ്റിലപ്പിള്ളി സെന്ററിൽ താമസിക്കുന്ന റപ്പായിയാണ് തട്ടിപ്പിന് ഇരയായത്. കാഴ്ച പരിമിതനായ റപ്പായി ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് റപ്പായിയെ കബളിപ്പിച്ച്, ചൊവ്വാഴ്ച നറുക്കെടുക്കാനിരിക്കുന്ന 25 ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തത്.
'പണം ഉടൻ നൽകാം' എന്നുപറഞ്ഞ് പ്രതി ടിക്കറ്റുകളുടെ ഒരു കെട്ട് വാങ്ങി ഓടിപ്പോയെന്ന് റപ്പായി വ്യക്തമാക്കി. മുമ്പ് കുട്ടികൾ കളിക്കുന്ന കള്ളനോട്ട് നൽകി കബളിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പേരാമംഗലം പൊലീസിൽ പരാതി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |