മഞ്ചേരി: പി.വി. അൻവർ പ്രഖ്യാപിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള കൂട്ടായ്മയുടെ പതാക തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടേതിന് സമാനം. റുപ്പും ചുവപ്പുമടങ്ങിയ പതാകയാണ് ഡി.എം.കെയുടേത്. നിലമ്പൂരിനോട് അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ. നീലഗിരി ജില്ലയിൽ നിന്ന് നിരവധി ഡി.എം.കെ പ്രവർത്തകരെത്തി. എം.കെ.സ്റ്റാലിൻ അൻവറിന് അനുകൂലമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷ അവർ പങ്കുവച്ചു. ഡി.എം.കെയുടെ നിരീക്ഷകർ സമ്മേളന നഗരിയിലെത്തിയെന്ന് അൻവർ ക്യാമ്പ് അവകാശപ്പെട്ടു.
തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ മഞ്ചേരിയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. നിരീക്ഷകരുടെയും ക്യൂ ബ്രാഞ്ചിന്റേയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാവും ഡി.എം.കെയുടെ കേന്ദ്രഘടകം തീരുമാനമെടുക്കുക എന്നാണ് അൻവർ ക്യാമ്പ് അവകാശപ്പെടുന്നത്. സമ്മേളനത്തിൽ പങ്കെടുത്തതിന് ഡി.എം.കെ പ്രവർത്തകർക്ക് അൻവർ നന്ദി പറഞ്ഞു. പ്രവർത്തകർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ഡി.എം.കെയുടെ വിശദീകരണം.
യോഗത്തിലേക്ക് കനത്ത മഴയിലും എത്തിയത് പതിനായിരങ്ങൾ. വൈകിട്ട് മൂന്ന് മുതൽ മലപ്പുറം ജില്ലയിലാകെ അതിശക്തമായ മഴയായിരുന്നു. വൈകിട്ട് 5ന് തുടങ്ങുമെന്നറിയിച്ച യോഗം രാത്രി ഏഴോടെയാണ് ആരംഭിച്ചത്. സമ്മേളനം തുടങ്ങും മുമ്പേ, പതിനായിരം ഇരിപ്പിടങ്ങളും നിറഞ്ഞു. പിന്നാലെ സദസിൽ ആളുകൾക്ക് തിങ്ങിനിൽക്കേണ്ടി വന്നു. ഒരു ലക്ഷം പേർ എത്തുമെന്നായിരുന്നു അൻവറിന്റെ അവകാശവാദം.
എ.കെ.ജിയും മനാഫും
പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗം നടന്ന മഞ്ചേരിയിലെ വേദിക്ക് മുന്നിൽ നവോത്ഥാന നായകർക്കൊപ്പം ഷിരൂരിൽ മരണമടഞ്ഞ അർജുന്റെയും ലോറി ഉടമ മനാഫിന്റെയും ചിത്രം ഉൾപ്പെടുത്തി. മനാഫ് മതേതര പോരാട്ടത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമാണെന്ന് അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എ.കെ.ജി ഉൾപ്പെടെയുള്ളവരുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.
ജാതി സെൻസസ്
നടത്തണം
മഞ്ചേരി: സംസ്ഥാനത്ത് സർക്കാർ ജാതി സെൻസസ് നടത്തണമെന്നും .പ്രവാസികൾക്ക് വോട്ടവകാശം ഏർപ്പെടുത്തണമെന്നും
, അൻവർ രൂപീകരിച്ച സംഘടനയുടെ നയ പ്രഖ്യാപനത്തിൽ പറയുന്നു..എഫ്.ഐ.ആറുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്ന് മാറ്റണം, ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധം തടയണം, . മോട്ടോർ വാഹന വകുപ്പ് മനുഷ്യത്വം കാണിക്കണം.വഖഫ് ബോർഡിന്റെയും ശബരിമലയുടെയും ഭരണം അതാത് മതവിശ്വാസികൾക്ക് കൈമാറണം. വിശ്വാസികളല്ലാത്തവർ നിയന്ത്രിക്കുന്നതിൽ അടിയന്തര മാറ്റം വേണം.
മറ്റ് നയങ്ങൾ:
#പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കണം, കാർഷിക ഉത്പ്പന്നങ്ങൾ സർക്കാർ സമാഹരിക്കണം,
#റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം, തോട്ടം പ്ലാന്റേഷനുകളിൽ ആരോഗ്യ-ഫാം ടൂറിസത്തിനായി നിയമഭേദഗതി.
#തൊഴിലില്ലായ്മ വേതനം കുറഞ്ഞത് 2,000 രൂപയാക്കണം, അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര പാസ്.
#വിദ്യാഭ്യാസ വായ്പാ ബാദ്ധ്യതകൾ എഴുതിത്തള്ളണം.
#വന്യമൃഗ ആക്രമണത്തിന്റെ നഷ്ട പരിഹാരം 50 ലക്ഷമാക്കണം. .
#ഓൺലൈൻ കച്ചവടം നിരുത്സാഹപ്പെടുത്തണം, വഴിയോര കച്ചവടക്കാർക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കണം.
#വയോജന ക്ഷേമ നയം വയോജന വകുപ്പ്
#തീരദേശ അവകാശ നിയമം പാസാക്കണം
#മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നീക്കങ്ങൾ ഭരണകൂടം നടത്തരുത്.
#സഹകരണ സംഘങ്ങളിൽ പാർട്ടി നിയമനങ്ങൾ അവസാനിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |