തിരുവനന്തപുരം: ഇന്ന് നിയമസഭ സമ്മേളിക്കുമ്പോൾ പി.വി.അൻവറിന്റെ ഇരിപ്പിടം ഭരണപക്ഷ നിരയിൽ നിന്ന് പ്രതിപക്ഷ നിരയിലേക്ക് മാറും. പ്രതിപക്ഷനിരയിൽ അവസാനം, മുസ്ലിംലീഗ് അംഗം നജീബ് കാന്തപുരത്തിന് സമീപത്താണ് സീറ്റ് അനുവദിച്ചത്. തൊട്ടപ്പുറത്ത് ആളില്ലാ സീറ്റും.
ഭരണപക്ഷ എം.എൽ.എമാർക്ക് അനുവദിച്ചിട്ടുള്ള ബ്ളോക്കിൽ നിന്ന് അൻവറിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് ടി.പി.രാമകൃഷ്ണൻ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഓരോ പാർട്ടിയുടെയും സാമാജികർക്ക് ഏതുനിരയിൽ സീറ്റ് അനുവദിക്കണമെന്ന് നിർദ്ദേശിക്കാനുള്ള അവകാശം പാർലമെന്ററി പാർട്ടിക്കാണ്. സ്വതന്ത്ര സാമാജികർക്ക് ഇഷ്ടമുള്ള സീറ്റ് ആവശ്യപ്പെടാനാവില്ല. സ്പീക്കർ അനുവദിക്കുന്ന സീറ്റിൽ ഇരിക്കണം. ഭരണപക്ഷ, പ്രതിപക്ഷ എം.എൽ.എമാർക്കാണ് സഭയിലെ സീറ്റുകളുടെ നിര നിശ്ചയിക്കുന്ന കാര്യത്തിൽ മുൻഗണന.
നിയമോപദേശം
തേടി അൻവർ
പ്രതിപക്ഷ നിരയിൽ സീറ്റു വേണ്ട എന്ന നിലപാടിലാണ് അൻവർ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയിട്ടില്ലെന്നാണ് അറിയുന്നത്
പ്രതിപക്ഷ നിരയിൽ നിന്ന് മാറി സീറ്റ് അനുവദിക്കാനാവില്ലെന്ന കാര്യം നിയമസഭാ സെക്രട്ടറി രേഖാമൂലം അൻവറെ ഇന്ന് അറിയിക്കും
ഇരിപ്പിട കാര്യത്തിൽ അൻവർ നിയമോപദേശം തേടിയിട്ടുണ്ടെന്നും അറിയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |