കോട്ടയം: കോട്ടയം ജില്ല വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നു. അടിച്ചിറ- പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്നാണിത്. വെൽഡിംഗ് തകരാർ മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം.
പരശുറാം, ശബരി എക്സ്പ്രസുകളും കൊല്ലം- എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. വിള്ളൽ താത്കാലികമായി പരിഹരിച്ചെങ്കിലും കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |