തിരുവനന്തപുരം: സംരക്ഷിക്കാൻ പരമാവധി ശ്രമിച്ച ശേഷമാണ് എ.ഡി.ജി.പി എ.ആർ. അജിത് കുമാറിനെതിരെ സർക്കാർ 'നടപടി"യെടുക്കുന്നത്. സ്വർണക്കടത്ത്, ആർ.എസ്.എസ് ബന്ധമുൾപ്പെടെ ഗുരുതരമായ ആരോപണം ഉയർന്നിട്ടും അജിത്തിനെ തലോടുകമാത്രമാണ് ഉണ്ടായത്. ഇത് ഒരിടവേളയ്ക്കുശേഷം അജിത് കുമാറിനെ ഉയർന്ന പദവിയിലേക്ക് സർക്കാർ കൊണ്ടുവന്നാലും അത്ഭുതപ്പെടാനാവില്ല.
മുൻപ് സ്വപ്നയുമായി ബന്ധപ്പെട്ട സ്വർണക്കടത്തു കേസിൽ ഇടപെട്ടതിന് അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. മാസങ്ങൾക്കുശേഷം ക്രമസമാധാന ചുമതല നൽകി. ആ സ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കുമ്പോഴാണ് അടുത്ത നടപടി. നാല് വർഷം സർവീസ് ശേഷിക്കുന്നുമുണ്ട്.
പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബിന്റെ ശക്തമായ നിലപാടാണ് അജിത്തിനെതിരെ ഇങ്ങനെയൊരു നടപടിയെങ്കിലുമുണ്ടാകാൻ കാരണം. പൊലീസിലെ സൗമ്യമുഖമായാണ് ദർവേഷ് സാഹിബ് അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ശക്തമായ നീക്കമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |