കോഴിക്കോട്: പോക്സോ കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. അസം സ്വദേശിയായ നസീബി ഷെയ്ഖ് ആണ് ചാടിപ്പോയത്. അസമിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ.
നാല് മാസം മുമ്പാണ് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസ് റിപ്പോർട്ട് ചെയ്തത്. തെരച്ചിൽ ആരംഭിച്ചപ്പോൾ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ്, അസം പൊലീസിന്റെ സഹായത്തോടെ വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് ബിഹാർ അതിർത്തിയിൽ വച്ചാണ് പ്രതി രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |