
തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളിലെ ഏറ്റവും വലിയ ഭീരുവിന് അവാർഡ് പ്രഖ്യാപിച്ചാൽ അത് വി.ഡി. സതീശനുള്ളതായിരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയിൽ ഇതുവരെ കാണാത്ത ചില സംഭവങ്ങളാണ് ഇന്നലെ നടന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും അംഗീകരിക്കാതെ പ്രതിപക്ഷ നേതാവ് ഓടിയ ഇടത്ത് പുല്ല് കിളിർത്തിട്ടുണ്ടാവില്ല. ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്തിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിനെ സ്ട്രച്ചറിലെടുത്ത് കൊണ്ടുപോകേണ്ടിവന്നേനെ. ഇത് മനസിലാക്കിയാണ് സതീശൻ ഓടിയൊളിച്ചതെന്നും റിയാസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |