നിലമ്പൂർ: കവളപ്പാറയിൽ ഉരുൾപൊട്ടലിൽ ഇതുവരെ പത്തുപർ മരിച്ചതായി റിപ്പോർട്ട്. ഇതിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി പി.വി.അൻവർ എം.എൽ.എ അറിയിച്ചു. മുപ്പതോളം വീടുകൾ മണ്ണിനടിയിലുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന തരുന്ന വിവരം. അങ്ങനെയെങ്കിൽ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്.
ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രദേശം ദുരന്തഭൂമിയായത്. നൂറേക്കറോളം സ്ഥലത്താണ് ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഒരു ഭാഗത്ത് ഉരുൾപൊട്ടലും മറുഭാഗത്ത് നിന്ന് മണ്ണിടിച്ചലും ഉണ്ടായതോടെ ഇവിടത്തെ കുടുംബങ്ങൾ ദുരന്തത്തിൽ പൂർണമായും അകപ്പെടുകയായിരുന്നു. ഇരുനില വീടുകൾ മേൽക്കൂര പോലും കാണാത്ത വിധം പൂർണ്ണമായും മണ്ണിനടിയിലാണ്.
കവളപ്പാറയിലെ സാഹചര്യവും ഗുരുതരമായി തുടരുന്നതായി പി.വി.അൻവർ എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. മണ്ഡലത്തിൽ വിവിധ ക്യാമ്പുകളിലായി ആയിരങ്ങൾ കഴിയുന്നുണ്ട്. ദുരന്തബാധിതരെ സഹായിക്കാനും,അവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാനും,വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്ക് നിലമ്പൂർ എം.എൽ.എ ഓഫീസിൽ സജ്ജീകരിച്ചതായും എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |