പാലക്കാട്: പി.കെ. ശശിയെ സി.ഐ.ടി.യു ജില്ല പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കണമെന്ന സി.പി.എം ജില്ല നേതൃത്വം ആവശ്യപ്പെട്ടു. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലനും പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആവശ്യം. സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പി.കെ. ശശിക്കെതിരെ ശക്തമായ നിലപാടാണ് പാലക്കാട് ജില്ല കമ്മിറ്റിയും സ്വീകരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി.കെ. ശശി സ്വീകരിച്ചുവെന്നായിരുന്നു ജില്ല കമ്മിറ്റിയിൽ ഉയർന്ന പ്രധാന വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |