തിരുവനന്തപുരം: വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ബില്ലവതരണത്തിൽ കൂത്ത് പറമ്പ് വെടിവയ്പെനെയും സി.പി.എമ്മിന്റെ രക്തസാക്ഷി പുഷ്പനെയും സഭയിൽ മാത്യു കുഴൽനാടൻ പരാമർശിച്ചത് ബഹളത്തിൽ കലാശിച്ചു.
രക്തസാക്ഷിയെന്ന കവിതയിലെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ് കുഴൽനാടൻ കൂത്തുപറമ്പ് സമരത്തെപ്പറ്റി വിവരിച്ചത്. സ്വാശ്രയ രംഗത്ത് മെഡിക്കൽ കോളേജിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തെ തുടർന്ന് വെടിയേറ്റ് അഞ്ചു പേർ രക്തസാക്ഷികളായെന്നും ജീവച്ഛവമായ പുഷ്പൻ പിന്നീട് മരിച്ചെന്നും അദ്ദേഹം പറഞ്ഞു. സമരശേഷം പുഷ്പൻ ശയ്യാവലംബിയായ കാലഘട്ടത്തിൽ പിണറായി വിജയന്റെ മകനും മകളും സ്വാശ്രയ കോളേജിൽ പഠിച്ചില്ലേയെന്നും പിന്നീട് ഇതേ സ്ഥാപനത്തിന്റെ ചെയർമാനം സ്ഥാനം സി.പി.എം നേതാവ് വന്നില്ലേയെന്നും അദ്ദേഹം ചോദിച്ചതാണ് സഭയെ ബഹളമയമാക്കിയത്.
സംഭവത്തെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി അപകീർത്തികരമായി അവതരിപ്പിച്ചത് സഭാരേഖകളിൽഹനിന്ന് നീക്കം ചെയ്യണമെന്ന് കെ. വി സുമേഷ് ആവശ്യപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങിയ യു.ഡി.എഫ് സർക്കാരാണ് വെടിവയ്പ് നടത്തിയതെന്ന് മന്ത്രി ബിന്ദുവും, സഭാതലത്തെ ഇത്തരം കാര്യങ്ങൾക്ക് വിനിയോഗിക്കുന്നത് മാന്യതയല്ലെന്ന് മന്ത്രി എം.ബി രാജേഷും പറഞ്ഞു. എ.പി അനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കുഴൽനാടന് പിന്തുണയുമായെത്തി. കുഴൽനാടന് പുഷ്പനെന്ന പേര് ഉച്ചരിക്കാൻ അവകാശവും അർഹതയുമില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മധ്യമങ്ങളുടെ ശ്രദ്ധ ലഭിക്കാനും തലക്കെട്ടുകളിൽ നിറയാനും ചിത്രം രക്തസാക്ഷികളേയും പോരാട്ടങ്ങളെയും അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |