SignIn
Kerala Kaumudi Online
Monday, 18 November 2024 3.36 PM IST

മൂന്നാം തവണത്തെ വധശ്രമവും തകർത്തു,​ ട്രംപിന്റെ റാലി നടക്കുന്നതിനടുത്ത് ആയുധധാരി പിടിയിൽ

Increase Font Size Decrease Font Size Print Page
trump

കാലിഫോർണിയ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമങ്ങളുണ്ടായിരുന്നു. ഒരുതവണ പ്രസംഗിക്കുകയായിരുന്ന ട്രംപിന്റെ ചെവിയിൽ തട്ടി വെടിയുണ്ട കടന്നുപോയെങ്കിൽ രണ്ടാം തവണ ഗോൾഫ് ക്ളബിന് സമീപത്തുനിന്നും ഒരാളെ പിടികൂടുകയായിരുന്നു. ഇപ്പോഴിതാ മൂന്നാമതും ആയുധങ്ങളുമായി ഒരാളെ പിടികൂടിയിരിക്കുകയാണ്.

തോക്കുകളും റാലിയിൽ പങ്കെടുക്കാനുള്ള വ്യാജ പാസും കൈയിൽവച്ച വെം മില്ലെർ (49) എന്നയാളാണ് പിടിയിലായത്. ലാസ് വെഗാസ് സ്വദേശിയായ ഇയാൾ ട്രംപിന്റെ റാലി നടക്കേണ്ട കാലിഫോർണിയയിലെ കോച്ചെല്ല വാലിയിൽ നിന്നാണ് അറസ്റ്റിലായത്. ശനിയാഴ്‌ച റാലി തുടങ്ങുന്നതിന് നിമിഷങ്ങൾ മുൻപാണ് മില്ലെർ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാളിൽ നിന്നും ഒരു ഷോട്ട് ‌ഗൺ, ഒരു കൈത്തോക്ക്, നിറയെ തിരകൾ എന്നിവ പിടിച്ചെടുത്തു. നമ്മൾ മറ്റൊരു വധശ്രമം തടയുകയാണ് ചെയ്‌തത്. റിവർസൈഡ് കൺട്രി ഷെരിഫ് ചാഡ് ബിയാൻകൊ വ്യക്തമാക്കി.

റാലി നടക്കുന്നതിന് അരകിലോമീറ്റർ അകലെ ചെക്‌പോയിന്റിലാണ് ഇയാളെ പിടികൂടിയത്. കാലിഫോർണിയ സ‌‌‌ർ‌വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയയാളാണ് മില്ലെർ. 2022ൽ നെവാ‌ഡ സ്റ്റേറ്റ് അസംബ്ളിയിലേക്ക് ഇയാൾ മത്സരിച്ചിരുന്നു. 5000 ഡോളറിന്റെ ജാമ്യത്തിൽ ഇയാളെ ശനിയാഴ്‌ച തന്നെ വിട്ടയച്ചു. 2025 ജനുവരി രണ്ടിന് കേസ് വിചാരണ സമയത്ത് കോടതിയിൽ ഹാജരാകണം.

സ‌ർക്കാർ വിരുദ്ധ, തീവ്ര വലതുപക്ഷ വിശ്വാസിയാണ് മില്ലെർ. അമേരിക്കൻ സർക്കാരിന് തങ്ങൾക്കുമേൽ യാതൊരു നിയന്ത്രണവുമില്ല എന്ന് വിശ്വസിക്കുന്ന വിഭാഗക്കാരൻ കൂടിയാണ് മില്ലെർ എന്ന് പൊലീസ് അറിയിച്ചു.

TAGS: NEWS 360, AMERICA, TRUMP, ASSASSINATION, TRIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.