കൊച്ചി: ദീപാവലി, മഹാനവമി ആഘോഷ കാലയളവിൽ രാജ്യത്തെ വാഹന വിപണി മികച്ച വളർച്ച നേടി. ഇക്കാലയളവിൽ കാറുകളുടെയും ടു വീലറുകളുടെയും വില്‌പനയിൽ മികച്ച വില്‌പനയാണ് ദ്യശ്യമായതെന്ന് ഡീലർമാരുടെ അസോസിയേഷൻ വ്യക്തമാക്കി. ഉത്‌സവ കാലത്തെ 42 ദിവസങ്ങളിൽ 42.9 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. നവരാത്രി, ധൻതേരസ്, ദീപാവലി കാലയളവുകളിലെ വില്‌പനയാണ് ഇക്കാലയളവിൽ കണക്കിലെടുത്തത്. ഉത്സവകാലയളവിൽ 33.1 ലക്ഷം ഇരുചക്ര വാഹനങ്ങളുടെ വില്പനയാണ് നടന്നത്. മുൻവർഷം ഇതേകാലയളവിനേക്കാൾ 14 ശതമാനം വർദ്ധനയാണ് ഇരുചക്ര വാഹനങ്ങളിലുണ്ടായത്. കമ്പനികൾ മികച്ച ആനുകൂല്യങ്ങളും ഇളവുകളും നൽകിയതോടെ യാത്ര വാഹനങ്ങളുടെ വില്‌പന 7.1 ശതമാനം ഉയർന്ന് 6.1 ലക്ഷമായി. മുചക്ര വാഹനങ്ങളുടെ വില്‌പന 13 ശതമാനം വളർച്ചയോടെ 1.6 ലക്ഷം യൂണിറ്റുകളായി.
വിഭാഗം വളർച്ച വില്പന
ഇരുചക്രങ്ങൾ 13.79 ശതമാനം 3.31 ലക്ഷം യൂണിറ്റുകൾ
മുച്ചക്ര വാഹനങ്ങൾ 6.8 ശതമാനം 1.59 ലക്ഷം യൂണിറ്റുകൾ
വാണിജ്യ വാഹനങ്ങൾ 1.02 ശതമാനം 1.28 ലക്ഷം യൂണിറ്റുകൾ
യാത്രാ വാഹനങ്ങൾ 7.1 ശതമാനം 6.03 ലക്ഷം യൂണിറ്റുകൾ
കഴിഞ്ഞ മാസത്തെ മികച്ച വില്പന
മാരുതി എർട്ടിഗയാണ് 18,785 വാഹനങ്ങളുടെ വില്പനയുമായി മികച്ച പ്രകടനം നടത്തിയത്. മാരുതി സ്വിഫ്‌റ്റ്, ഹ്യുണ്ടായ് ക്രെറ്റ, മാരുതി ബ്രെസ തുടങ്ങിയവയും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഹീറോ മോട്ടോകൊർപ്പ് മുന്നേറ്റം
കഴിഞ്ഞ മാസം 6.57 ലക്ഷം ടുവ്രലറുകളുടെ വില്പനയുമായി ഹോണ്ടോ മോട്ടോകോർപ്പ് മികച്ച വളർച്ച നേടി. മുൻവർഷത്തേക്കാൾ 17 ശതമാനം വർദ്ധനയാണ് വില്പനയിലുണ്ടായത്. ഹോണ്ട, ടി.വി.എസ് എന്നിവയാണ് വില്പനയിൽ രണ്ടാം സ്ഥാനത്ത്. മുൻനിര കമ്പനികളിൽ ബജാജ് ഓട്ടോ ഒഴികെയുള്ളവർ കഴിഞ്ഞ മാസം വില്പന മെച്ചപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |