കൊച്ചി : ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളിൽ പലതും ക്രിമിനൽ കേസെടുക്കാവുന്നവയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരുടെയും അതിജീവിതരുടെയും പേര് പുറത്തുവിടരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകളിൽ നിന്ന് അതിജീവിതരുടെ പേരുവിവരങ്ങൾ മറയ്ക്കണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.
ഹേമകമ്മിറ്റിയിലെ കണ്ടെത്തലുകളിൽ നടപടിയുമായി മുന്നോട്ടുപോകാം,. പരാതികളിൽ മതിയായ തെളിവ് ലഭിച്ചാൽ കേസെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യരുത്, കേസ് രേഖകൾ പരാതിക്കാർക്കല്ലാതെ മറ്റാർക്കും നൽകരുത്. പ്രതികൾക്ക് കേസ് രേഖകൾ നൽകുന്നത് കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാത്രമായിരിക്കണം എന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ തെളിവുകൾ ലഭ്യമാണോയെന്ന് പരിശോധിക്കണം. തെളിവുകളുണ്ടെങ്കിൽ ക്രിമിനൽ നടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാം. തെളിവില്ലെങ്കിൽ അന്വേഷണ നടപടികൾ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |