തിരുവനന്തപുരം: സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴിയുള്ള താത്കാലിക നിയമനങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന്റെ നിയമപരമായ സാദ്ധ്യത പരിശോധിക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. സർക്കാർ സർവീസിൽ എല്ലാ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയുള്ള നിയമനങ്ങളിൽ നാലുശതമാനം ഭിന്നശേഷി സംവരണം നൽകുന്നുണ്ട്. ഭിന്നശേഷിക്കാരുടെ അമ്മമാർക്കായി സ്വയംതൊഴിൽ പദ്ധതിയും തൊഴിൽ പരിശീലനവുമുണ്ടെന്നും പി.വി.ശ്രീനിജന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |