തിരുവനന്തപുരം: നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തനെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി അഡിഷണൽ ചീഫ് സെക്രട്ടറിയും ഡി.എം.ഇയും ഇന്ന് പരിയാരത്തെത്തും. ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂർ ചേരൻകുന്നിലാണ് പെട്രോൾ പമ്പിനായി പ്രശാന്തൻ അനുമതി തേടിയത്. ചേരൻകുന്ന് സെന്റ് ജോസഫ്സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലം ഇതിനായി പാട്ടത്തിനെടുത്തെന്നാണ് ലഭ്യമായ വിവരം. പെട്രോൾ പമ്പ് തുടങ്ങാൻ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഗവ. മെഡിക്കൽ കോളേജിൽ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തന് ഇതിനുള്ള സാമ്പത്തിക ശേഷിയുണ്ടോയെന്ന സംശയം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |